കെഎസ്ആർടിസി ബസിടിച്ച് വയോധികന് ദാരുണാന്ത്യം

കെഎസ്ആർടിസി ബസിടിച്ച് വയോധികന് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ മകനോടൊപ്പം സഞ്ചരിച്ച പിതാവ് മരിച്ചു. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ (73) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഷാജി (50)യെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5.10 ഓടെ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം.

കപ്പക്കടയിൽ ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മാധവനും മകനും. ഒരേ ദിശയിൽ വന്ന ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസിന് അടിയിൽപ്പെട്ട മാധവൻ തൽക്ഷണം മരിച്ചു. പുറകിലേക്ക് മറിഞ്ഞ ഷാജി പരിക്കുകളോടെ രക്ഷപെട്ടു. ജലജയാണ് മാധവന്റെ ഭാര്യ. മരുമകൾ: കല. മാധവന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Back To Top
error: Content is protected !!