നടന്‍ വിജയ് സേതുപതിക്ക് നേരെ വിമാനത്താവളത്തില്‍ അജ്ഞാതന്‍റെ ആക്രമണം” വീഡിയോ

നടന്‍ വിജയ് സേതുപതിക്ക് നേരെ വിമാനത്താവളത്തില്‍ അജ്ഞാതന്‍റെ ആക്രമണം” വീഡിയോ

ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം (Vijay Sethupathi Attacked) നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു (Bengaluru) മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ എത്തിയത്. അംഗരക്ഷകർ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മർദ്ദനം ഏൽക്കാതിരുന്നത്. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് മർദ്ദനമേറ്റു. ജോൺസൺ മദ്യപിച്ചിരുന്നു. ഇയാളെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാൽ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

https://twitter.com/Vijayar50360173/status/1455858068172914697?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1455858068172914697%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVijayar50360173%2Fstatus%2F1455858068172914697%3Fref_src%3Dtwsrc5Etfw

Back To Top
error: Content is protected !!