തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ശിശുക്ഷേമ സമിതി രംഗത്ത്. ഒക്ടോബർ 22,23 തീയതികളിൽ രണ്ട് ആൺകുഞ്ഞുങ്ങളെ ലഭിച്ചിരുന്നതായി വ്യക്തമാക്കിയ ശിശു ക്ഷേമ സമിതി, എന്നാൽ ദത്ത് നൽകിയത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അറിയിച്ചു. പൊലീസിന് നൽകിയ മറുപടിയിലാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം.ഇതിനിടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷൻ കേസെടുത്തത്. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
അതേസമയം, പെറ്റമ്മയുടെ സമ്മതമില്ലാതെ സിപിഎം നേതാവ് കുഞ്ഞിനെ ദത്തുകൊടുത്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാര്‍ട്ടിയും രംഗത്ത് എത്തി. കുഞ്ഞിനെ അമ്മയായ അനുപമയ്ക്ക് തിരിച്ചുകിട്ടണമെന്നാണ് പാർട്ടിയുടെ നിലപാട്, എന്നാല്‍ പാര്‍ട്ടി ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു