
അജിത്ത് വിവാഹം വേർപ്പെടുത്തിയത് നിർബന്ധപൂർവ്വം; അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തത്; അജിത്തിന്റെ മുൻ ഭാര്യ
തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ കാണാതായ സംഭവത്തിൽ പ്രതികരിച്ച് കുഞ്ഞിന്റെ അച്ഛൻ അജിത്തിന്റെ മുൻ ഭാര്യ. അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നാസില പറയുന്നത്. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണെന്നും അജിത്തിന്റെ ആദ്യഅവർ ആരോപിച്ചു. തനിക്ക് ഒരുപാട് സഹിക്കേണ്ടി വന്നുവെന്നും, അനുപമയുടെ വീട്ടിൽവരെ പോയി പറഞ്ഞു, വിവാഹമോചനം നൽകാൻ…