തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ കാണാതായ സംഭവത്തിൽ പ്രതികരിച്ച് കുഞ്ഞിന്റെ അച്ഛൻ അജിത്തിന്റെ മുൻ ഭാര്യ. അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നാസില പറയുന്നത്. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണെന്നും അജിത്തിന്റെ ആദ്യഅവർ ആരോപിച്ചു. തനിക്ക് ഒരുപാട് സഹിക്കേണ്ടി വന്നുവെന്നും, അനുപമയുടെ വീട്ടിൽവരെ പോയി പറഞ്ഞു, വിവാഹമോചനം നൽകാൻ പറ്റില്ലെന്ന്. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നൽകിയത്. ദത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് എഴുതി നൽകിയ കാര്യങ്ങൾ താൻ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണ ബോധവതിയായിരുന്നുവെന്നും ഞാൻ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ പറയാൻ പാടില്ല, അവൾ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞതെന്നും അവർ പറഞ്ഞു. 2011-ല് ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയിലാണ് വിവാഹ മോചനം നേടിയത്. ഇവർ തമ്മിലുള്ള ബന്ധം കാരണം വീട്ടിൽ കിടക്കാൻ പറ്റിയില്ല. അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നത്. തന്റെ വീട്ടിൽ വിളിച്ച് തന്നെ വിളിച്ചു കൊണ്ട് പോകാൻ അജിത്ത് നിർബന്ധിച്ചുവെന്നും അവർ പറഞ്ഞു.