ഐസ്‌ക്രീമില്‍ മദ്യംചേര്‍ത്ത് വില്പന, പാർലർ അടച്ച് പൂട്ടി; സന്ദർശകരിൽ ഏറെയും ചെറുപ്പക്കാർ

ഐസ്‌ക്രീമില്‍ മദ്യംചേര്‍ത്ത് വില്പന, പാർലർ അടച്ച് പൂട്ടി; സന്ദർശകരിൽ ഏറെയും ചെറുപ്പക്കാർ

ഐസ്‌ക്രീമില്‍ മദ്യംചേര്‍ത്ത് വില്പന നടത്തിയ പാര്‍ലര്‍ അധികൃതര്‍ ഇടപെട്ട് അടച്ചുപൂട്ടി. കോയമ്ബത്തൂര്‍ ജില്ലയിലെ അവിനാശി റോഡിലുള്ള ലക്ഷ്മി മില്‍സ് പ്രദേശത്തെ പാര്‍ലറാണ് പൂട്ടിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ നിരവധി മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. കൗമാരക്കാരും യുവാക്കളുമായിരുന്നു പാര്‍ലറിലെ സ്ഥിരം കസ്റ്റമേഴ്സ്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാര്‍ലറിലെ മദ്യവില്പന കണ്ടുപിടിച്ചത്ഈച്ചയും കൊതുകും നിറഞ്ഞ പാർലറിൽ നിന്ന് ദിവസങ്ങള്‍ പഴക്കുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും കണ്ടെത്തി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചതെന്നും തുടര്‍ന്ന നടപടികള്‍ ഉണ്ടാവുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

 

 

Back To Top
error: Content is protected !!