കോഴിക്കോടിന്റെ  ഗോകുലം ഗലേറിയ മാള്‍  ഉദ്ഘാടനം ചെയ്തു

കോഴിക്കോടിന്റെ ഗോകുലം ഗലേറിയ മാള്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോടിന് പുതിയ ഷോപ്പിംഗ് അനുഭവവുമായി മലബാറിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായി ഗോകുലം ഗലേറിയ മാള്‍ ജനുവരി 14 ന് ഉദ്ഘാടനം ചെയ്തു . രാവിലെ 10 മണിക്ക് ബഹു എം.പി ശ്രീ. എം.കെ. രാഘവനാണ് ഉദ്ഘാടനം നിര്‍വഹിച്ചത് . ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ ബൈജു ഗോപാലൻ,ഡയറക്ടർ ഓപ്പറേഷൻസ് വി.സി. പ്രവീൺ, ബൈജു എം.കെ., ഹരി സുഹാസ്, എ.കെ. പ്രശാന്ത് എന്നിവരും കൂടാതെ പ്രമുഖരും ചടങ്ങിൽ സന്നിഹിധരായിരുന്നു

ആറ് നിലകളിലായി 450000 സ്‌ക്വയര്‍ഫീറ്റിലാണ് ഗോകുലം ഗലേറിയ മാള്‍ പണിപൂര്‍ത്തിയായിരിക്കുന്നത്. കോഴിക്കോട് മാവൂര്‍ റോഡില്‍ അരയിടത്തുപാലത്തിനുസമീപമാണ് ഗോകുലം ഗലേറിയ മാള്‍ സ്ഥിതിചെയ്യുന്നത്. ലോകനിലവാരമുള്ള ഗോകുലം ഗലേറിയ മാള്‍ കോഴിക്കോടിന് പുതിയൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടൽ, 30,000 സ്‌ക്വയർ ഫീറ്റുള്ള ഫുഡ് കോർട്ട്, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, വലിയ സ്വിമ്മിങ്‌ പൂൾ, ടെറസിലെ ലാൻഡ് സ്കേപ്പ്‌, വിപുലമായ മൾട്ടിപ്ലക്സ് എന്നിവയുമുണ്ട്.നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന പാര്‍ക്കിംഗ് പ്രതിസന്ധി കണക്കിലെടുത്ത് രണ്ട് നിലകളിലായി 600 റോളം കാറുകളും 400 റോളം ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യുവാനുള്ള അതിവിപുലമായ പാര്‍ക്കിംഗ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

Back To Top
error: Content is protected !!