കെഎസ്‌എഫ്‌ഇയിലെ റെയ്ഡില്‍ വിജിലന്‍സിനെ പരസ്യമായി വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരന്‍. കെഎസ്‌എഫ്‌ഇയിലെ പരിശോധന സ്വാഭാവികമാണെന്ന് പറഞ്ഞ മന്ത്രി ജി സുധാകരന്‍ റെയ്ഡില്‍ ദുഷ്ടലാക്കില്ലെന്നും അറിയിച്ചു. തന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. എന്നാല്‍ അതേകുറിച്ച് ഒന്നും മിണ്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കാരണം അത് മന്ത്രിമാരെ ബാധിക്കുന്നതല്ല. റെയ്ഡ് വിവരം വകുപ്പു മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. റെയ്ഡിനു നിര്‍ദേശം നല്‍കിയതു വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറാണെന്നും പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. റെയ്ഡിനു പിന്നില്‍ ആരുടെ വട്ടാണെന്നു വരെ മന്ത്രി ഐസക് നേരത്തേ ചോദിച്ചിരുന്നു.