കോഴിക്കോട്: ജസ്പ്രീത് സിങ്ങിന്‍റെ ആത്മഹത്യയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിന് വീഴ്ച്ച പറ്റിയെന്ന് ദേശീയ വിദ്യാഭ്യാസ ന്യൂനപക്ഷ കമ്മീഷന്‍. ആരോപണ വിധേയരായ അധ്യാപകരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ജസ്പ്രീതിന്‍റെ കുടുംബത്തില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. ജസ്പ്രീതിന്‍റെ പിതാവ് മന്‍മോഹന്‍ സിങ്, സഹോദരിമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഗോഡ്വിന്‍ സാംരാജ്, സാമ്ബത്തിക ശാസ്ത്രം വിഭാഗത്തിലെ അധ്യാപകര്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുത്തു.
ജസ്പ്രീത് സിങ്ങിനെയും പിതാവിനെയും ഹാജറിന്‍റെ പേരില്‍ അധ്യാപകര്‍ അപമാനിച്ചതാണ് ആത്മഹത്യക്ക് കാരണം എന്ന വിലയിരുത്തലിലാണ് ദേശീയ വിദ്യാഭ്യാസ ന്യൂനപക്ഷ കമ്മീഷന്‍. കുറ്റക്കാരായ പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തോട് ആവശ്യപ്പെടും. നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ല. പൊലിസിന്‍റെയും മാനേജ്മെന്‍റ് നിയോഗിച്ച സമിതിയുടേയും അന്വേഷണം പ്രഹസനമാണെന്നും കമ്മീഷന്‍.