സംസ്ഥാനത്തെ പോലീസ് സ്‌റ്റോറില്‍ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

സംസ്ഥാനത്തെ പോലീസ് സ്‌റ്റോറില്‍ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ പോലീസ് സ്‌റ്റോറില്‍ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്നും മുഖ്യമന്ത്രിയുടെ മറുപടി പരിശോധിച്ച ശേഷം കേന്ദ്രം ഇടപെടുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഡിജിപിയുടേയോ ഒരു ഉദ്യോഗസ്ഥന്റെയോ മാത്രം കുഴപ്പമല്ലെന്നും ആഭ്യന്തര വകുപ്പിലെ പലര്‍ക്കും ഇതില്‍ പങ്കുണ്ടാകാമെന്നും ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുരളീധരന്‍ വ്യക്തമാക്കി.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഡി ജി പി ക്കും പൊലീസിനു മെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെയാണ്. പൊലീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയറിയുന്നില്ലെന്നാണോ മനസിലാക്കേണ്ടത്? അതോ, മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയാണോ ഇത്?
വിവാദ വിഷയങ്ങളില്‍ പൊലീസിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കണ്ടാല്‍ ഇടതു മുന്നണിയിലുള്ളവര്‍ക്കു പോലും ഇങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ….

കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതങ്ങനെ നിസ്സാരമായി തള്ളിക്കളയാനാകില്ല.ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഈ തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണം. ഇടതു മുന്നണിയില്‍ മാവോയിസ്റ്റുകളുണ്ടെന്ന് പന്തീരാങ്കാവ് കേസോടെ വ്യക്തമായതാണ്. ഭീകരവാദികളുമായി പൊലീസിലെ ചിലര്‍ ബന്ധം സ്ഥാപിച്ച വിവരം നേരത്തെ പുറത്തു വന്നിട്ടുള്ളത് ആരും മറന്നിട്ടുണ്ടാകാന്‍ വഴിയില്ല. അപ്പോള്‍, ആ വഴിക്കാണോ ഇനി തോക്കും വെടിയുണ്ടകളും അപ്രത്യക്ഷമായത്? ബാക്കിയാകുന്ന സംശയങ്ങള്‍ അനവധിയാണ്. മുഖ്യമന്ത്രിയുടെ മറുപടി വരട്ടെ, എന്നിട്ടാകാം ബാക്കി!

Back To Top
error: Content is protected !!