ഇതുവരെ വിമാനത്തില്‍ കയറാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന്‍ സൂര്യ

ഇതുവരെ വിമാനത്തില്‍ കയറാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന്‍ സൂര്യ

ഇതുവരെ വിമാനത്തില്‍ കയറാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന്‍ സൂര്യ. സൂര്യ പ്രധാനവേഷത്തിലെത്തുന്ന സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനം സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ ഫെബ്രുവരി 13 ന് ലോഞ്ച് ചെയ്യുകയാണ്. കുട്ടികളായിരിക്കും ലോഞ്ചിലെ അതിഥികള്‍. ഇതോടെയാണ് വിമാനത്തില്‍ ഇതുവരെ കയറാത്ത 100 കുട്ടികള്‍ക്ക് സൗജന്യ വിമാനയാത്ര ഒരുക്കുന്നത്.

തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിക്കുക. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ മുരളിയാണ് ചിത്രത്തിലെ നായിക.

Back To Top
error: Content is protected !!