
ഒമ്പത് മാസത്തിനുശേഷം സുനിതാ വില്യംസ് ഭൂമിയിലേക്കിറങ്ങാൻ മണിക്കൂറുകള്‍ മാത്രം
ഫ്‌ലോറിഡ: യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം മടക്കയാത്ര വൈകി ഒന്‍പതു മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കഴിയുന്ന നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ബുധനാഴ്ച ഭൂമിയില്‍ തിരിച്ചെത്തും. ഇവരെയും വഹിച്ചുള്ള സ്‌പെയ്സ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.30ന് ഐഎസ്എസില്‍ (ബഹിരാകാശ നിലയം ) നിന്ന് പുറപ്പെടും. സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27-ന് ഫ്‌ലോറിഡയില്‍ കടലില്‍ ഇറങ്ങും. സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ…