
ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യ ആന്‍റി വൈറല്‍ ഫ്രെയിം അവതരിപ്പിച്ചു
കൊച്ചി: ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യത്തെ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലവതരിപ്പിച്ചു. വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരേ പൊരുതുന്ന ആവരണമുണ്ട് പുതിയ നിര ഫ്രെയിമുകളില്‍. എല്ലാ ഉപയോക്താക്കളും ഇക്കാലത്ത് ദിവസവും കൈകളും ഉത്പന്നങ്ങളും പ്രതലങ്ങളും സാനിറ്റൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നത്. ഈ പ്രയത്നം നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയെങ്കിലും കണ്ണടകള്‍ സാനിറ്റൈസ് ചെയ്യാന്‍ പലരും മറന്നുപോകും.ഈ വെല്ലുവിളിയെ നേരിടുന്നതിനാണ് ടൈറ്റന്‍ ഐപ്ലസ് പുതിയ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ അവതരിപ്പിക്കുന്നത്. നാഷണല്‍ അക്രെഡിറ്റഡ് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലാബറട്ടറിയില്‍ പരിശോധന നടത്തി…