
മലപ്പുറത്ത് പോലീസുകാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു ; അവധിയില്ലാതെ ജോലി ചെയ്യേണ്ടി വന്നത് 45 ദിവസത്തോളം !
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കിയത് അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷത്തിലെന്ന് ആരോപണം. വയനാട് സ്വദേശി വിനീത് ആണ് ഇന്നലെ രാത്രിയിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. തുടർച്ചയായ 45 ദിവസത്തോളം അവധിയില്ലാതെയാണ് വിനീത് ജോലി ചെയ്തത്. ഗർഭിണിയായ ഭാര്യയെയും മകനെയും കാണാത്തതിലുള്ള മാനസിക സംഘർഷമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു മുപ്പത്തിമൂന്നുകാരനായ വിനീത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. അരീക്കോട് സായുധ പൊലീസ് ക്യാമ്പിലായിരുന്നു വിനീതിന് ജോലി….