വടക്കഞ്ചേരി: ഏഴു മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പാണ്ടാംകോട് കുരിക്കൻതരിശ് വിജയകുമാറിന്റെ ഭാര്യ ഗോപിക 24 കാരിയെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ ആലത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ആർഡിഒ ഇൻക്വസ്റ്റ് നടത്തി ഇന്ന് പോസ്റ്റ്മോമോർട്ടം നടത്തും. മംഗലംഡാം പോലീസ് കേസെടുത്തു. ഒന്നര വയസ്സുള്ള ഗൗരിചന്ദ്ര മൂത്ത മകനാണ്.