
മുഖ്യമന്ത്രി അവിടെ മഞ്ഞപ്പട്ടിലെ പൂഞ്ചെണ്ട് മോദിക്ക് കൈമാറുമ്പോൾ ഇവിടെ ക്ലിഫ് ഹൗസ് വളപ്പിൽ മഞ്ഞക്കുറ്റി നാട്ടി യുവമോർച്ച
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുവമോർച്ച പ്രവർത്തകർ കയറി കല്ലിട്ട സംഭവത്തിൽ പൊലീസുകാർ കുടുങ്ങിയേക്കും . മുഖ്യമന്ത്രിയുടെ വീടിന് നേരേ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും വേണ്ടത്ര ജാഗ്രത പൊലീസ് കാട്ടിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പൊലീസ് മേധാവി വിശദീകരണം തേടും. മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തി കുറ്റി കുഴിച്ചിട്ടിട്ട് പോലും അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞ് യുവമോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് വീടിന് മുന്നിലുണ്ടായിരുന്ന പൊലീസുകാർ എത്തി പ്രവർത്തകരെ പിടികൂടിയത്….