Headlines

വീടി​ന്റെ മതിലു ചാടി സിൽവർ ലൈൻ പദ്ധതിയ്‌ക്ക് കല്ലിടാൻ നീക്കം; ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് ഓടിച്ച് വീട്ടുകാരും !

വീടി​ന്റെ മതിലു ചാടി സിൽവർ ലൈൻ പദ്ധതിയ്‌ക്ക് കല്ലിടാൻ നീക്കം; ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് ഓടിച്ച് വീട്ടുകാരും !

കൊച്ചി: മൂവാറ്റുപുഴയിൽ സിൽവർ ലൈൻ പദ്ധതിയ്‌ക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ വൻ പ്രതിഷേധം. ഗേറ്റ് അടച്ചിട്ടിടത്ത് ഉദ്യോഗസ്ഥർ മതിലു ചാടി വീട്ടുവളപ്പിൽ കല്ലിട്ടതോടെ സമീപത്തെ വീട്ടുടമസ്ഥർ വളർത്തു നായ്‌ക്കളെ തുറന്നുവിടുകയായിരുന്നു.

പട്ടിയെ അഴിച്ചു വിട്ടതോടെ കല്ലിടലിൽ നിന്നും അധികൃതർ പിൻവാങ്ങുകയും ചെയ്തു. സിൽവർ ലൈൻ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം നടക്കുന്നത്. തിരുവനന്തപുരം മുരുക്കപുഴയിലും കോഴിക്കോട് മാത്തോട്ടത്തും ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധം നടന്നു. കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീകളും പ്രതിഷേധവുമായെത്തി.

 

error: Content is protected !!