
നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി
മുംബൈ: നടൻ സൽമാൻ ഖാന നേരെ വീണ്ടും വധഭീഷണി. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്. വീട്ടിൽ കയറി നടനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സന്ദേശത്തിൽ, സൽമാന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും പറയുന്നു. ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. ഭീഷണിയുടെ ഉറവിടത്തെ സംബന്ധിച്ചും ആധികാരികതയെപ്പറ്റിയും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നാണോ ഭീഷണി ലഭിച്ചതെന്നു വ്യക്തമല്ല. മഹാരാഷ്ട്രയിലെ മുൻ മന്ത്രി ബാബാ സിദ്ദീഖിയുടെ…