
കോഴിക്കോട് ഹോളിക്രോസ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്: ആറു പേർക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവിനെയാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം കൂടാതെ കണ്ടാലറിയുന്ന മറ്റു നാലു വിദ്യാർഥികളും ചേർന്ന് പീഡിപ്പിച്ചത്. തലയ്ക്ക് പിന്നിലും വലത് കാൽ തുടയിലും പരിക്കുണ്ട്. ഇക്കഴിഞ്ഞ 14 ന് വൈകിട്ട് 6.45 നാണ് സംഭവം. കോളേജിലെ സാംസ്കാരിക പരിപാടിയിൽ കൂളിങ് ഗ്ലാസ് ധരിച്ച് വിഷ്ണു…