നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ തയാറാക്കുമെന്ന് വീണ ജോര്‍ജ്

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ തയാറാക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം….

Read More
കേരളത്തിന് ആശ്വാസം; നിപ നിയന്ത്രണവിധേയം

കേരളത്തിന് ആശ്വാസം; നിപ നിയന്ത്രണവിധേയം

കോഴിക്കോട്: ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെ​ഗറ്റീവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് വിഭാ​ഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെ​ഗറ്റീവാണെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. നിപ രോഗ വ്യാപനം നിയന്ത്രണവിധേയമായെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. സമ്പർക്ക പട്ടിയയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാകുന്നത് ആശ്വാസം നൽകുന്നുവെന്നും എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ അയവു വരുത്തില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നലെയോടെ ചാത്തമം​ഗലം മുതൽ കൊടിയത്തൂർ വരെയുള്ള കണ്ടെയ്ൻമെന്റ് സോണുകളിലെ ഹൗസ് സർവേയൻസ് പൂർത്തിയായെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. അസ്വാഭാവിക…

Read More
Back To Top
error: Content is protected !!