
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌പ്പോള്‍ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകര്‍ത്തത് കഞ്ചാവ് ലഹരിയില്‍; പ്രതി സുലൈമാന്‍ വധശ്രമ കേസിലും എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതി
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌പ്പോള്‍ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകര്‍ത്തത് കഞ്ചാവിന്റെ ലഹരിയിലെന്ന് റിപ്പോർട്ടുകൾ. യുവാവ് നടത്തിയ ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന മറയൂര്‍ സ്റ്റേഷനിലെ സി പി ഒ അജീഷ് പോളിന്റെ അരോഗ്യനിലയില്‍ നേരിയ ആശ്വാസം. ആലുവ രാജഗിരി ആശുപത്രിയില്‍ ഓപ്പറേഷന് വിധേയമാക്കിയ 33 കാരനായ അജീഷിനെ ഇന്ന് രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ഇപ്പോള്‍ ഐസിയുവില്‍ നീരീക്ഷണത്തില്‍ കിടത്തിയിരിക്കുകയാണ്. ജൂൺ 1-ാം തീയതി രാവിലെ പതിവ് പെട്രോളിംഗിനിടെ മറയൂര്‍ സി ഐ ജി എസ്…