
കെഎസ്‌എഫ്‌ഇ പരിശോധന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍
തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് വിവരം. റെയ്ഡ് നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കത്തിലാണ് പരാമര്‍ശം. നവംബര്‍ പത്തിന് രഹസ്യ പരിശോധന നടന്നതായും കെ.എസ്.എഫ്.ഇയില്‍ 5 ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായും കത്തില്‍ പരാമര്‍ശമുണ്ട്. കെഎസ്‌എഫ്‌ഇയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയലുള്ള ത്രമക്കേടാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബ്രാഞ്ച് മാനേജര്‍മാര്‍ വ്യാപകമായി പണം വകമാറ്റുന്നു, മാനേജര്‍മാരുടെ ഒത്താശയോടെ ബിനാമി ഇടപാടുകള്‍ വ്യാപകമായി നടക്കുന്നു, ക്രമക്കേട് നടത്തി നറുക്കുകള്‍ കൈക്കലാക്കുന്നു, പൊള്ളച്ചിട്ടി വ്യാപകം എന്നിങ്ങനെ ഗുരുതര ക്രമക്കേടാരോപണങ്ങളാണ്…