
ഗാര്‍ഹിക പീഡന നിരോധന നിയമം പുനപരിശോധിക്കണമെന്ന് ഹർജി : അതുല്‍ സുഭാഷിൻ്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം
ന്യൂദല്‍ഹി: ഗാര്‍ഹികപീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹർജി. ഭാര്യയും കുടുംബവും പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബംഗളൂരു സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയതിന് പിന്നാലെയാണ് ഹർജി നല്‍കിയിരിക്കുന്നത്. വിവാഹിതരായ സ്ത്രീകളെ സ്ത്രീധന ആവശ്യത്തില്‍ നിന്നും ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അഡ്വ. വിശാല്‍ തിവാരി നല്‍കിയ ഹർജി പറയുന്നു. സ്ത്രീകള്‍ വ്യാപകമായി വ്യാജപരാതികള്‍ നല്‍കുന്നതിനാല്‍ യഥാര്‍ത്ഥ പീഡനപരാതികള്‍ പോലും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ബംഗളൂരു…