
ഇന്ധനവില വര്‍ദ്ധനയിലൂടെ സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രം കവര്‍ന്നെടുക്കുന്നു:എ വിജയരാഘവന്‍
കോഴിക്കോട്: കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ചുമത്തി സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രത്തിലെ മോഡി ഭരണകൂടം കവര്‍ന്നെടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മുന്നേറ്റ വികസന ജാഥകളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയില്‍ കേള്‍ക്കുന്നത് നശീകരണത്തിന്റെ വാക്കുകളാണെന്നും വിജയരാഘവന്‍ പറഞ്ഞു.സാധാരണക്കാരന് വഹിക്കാന്‍ പറ്റുന്നതിനപ്പുറമാണ് ഇന്ധനവില. പെട്രോളിന് ലോകത്ത് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന ജനമായി നമ്മള്‍. പ്രതിദിന…