കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; സുപ്രധാന തീരുമാനമെടുത്ത് ജിഎസ്ടി കൗണ്‍സില്‍

കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; സുപ്രധാന തീരുമാനമെടുത്ത് ജിഎസ്ടി കൗണ്‍സില്‍

ഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു.

അതേസമയം കുര്‍കുറെ, ലെയ്സ് പോലുള്ള ലഘുഭക്ഷണ സാധനങ്ങളുടെ നികുതി 12 ശതമാനമായിരുന്നത് 18 ശതമാനമാക്കി ഉയര്‍ത്തി. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വരുമാനത്തില്‍ 412 ശതമാനം വര്‍ധനവുണ്ടായെന്നും വരുമാനം ആറ് മാസത്തിനിടെ 6909 കോടിയായെന്നും മന്ത്രി പറഞ്ഞു. ഇതേ കാലയളവില്‍ കാസിനോകളില്‍ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വര്‍ധനവുണ്ടായി.

കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കാനും തീരുമാനിച്ചു. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.

Back To Top
error: Content is protected !!