ശരീരത്തിന്റെ ആരോഗ്യത്തിനെന്നപോലെ പല്ലുകളുടെ ആരോഗ്യത്തിനും പരമപ്രധാനമാണ് പോഷകങ്ങളടങ്ങിയ ഭക്ഷണം. ഇവ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. പല്ലിനും മോണയ്ക്കും ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. തൈര് കഴിക്കുക. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്, നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഒപ്പം ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മുട്ട, ബീഫ് എന്നിവയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ് പച്ചക്കറികള്‍. ബ്ലൂബെറി, കാബേജ്, റാസ്ബെറി, ആപ്പിള്‍ എന്നിവയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കും. ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയ ഗ്രീന്‍ ടീ പല്ലിന്റെ മിത്രമാണ്. ഇത് ചീത്ത ബാക്ടീരിയകളെ നശിപ്പിച്ച് നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കും. കാത്സ്യം അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും കഴിക്കുക. ഇത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.