പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം; അധികൃതർ എത്തിയിട്ടും തീരുമാനം മാറ്റാതെ വീട്ടുകാർ; ഒടുവിൽ കോടതിയുടെ ഇടപെടൽ

പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം; അധികൃതർ എത്തിയിട്ടും തീരുമാനം മാറ്റാതെ വീട്ടുകാർ; ഒടുവിൽ കോടതിയുടെ ഇടപെടൽ

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം. പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരം അറിഞ്ഞതിനെ തുടർന്ന് അധികൃതർ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു.

പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസർ ആശാ റാണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വിവാഹം തടഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ അധികൃതർ രക്ഷിതാക്കളുമായി സംസാരിച്ച് വിവാഹ തീരുമാനത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ടു. എന്നാൽ വിവാഹവുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മാതാപിതാക്കളും ബന്ധുക്കളും ഉറച്ചു നിന്നു. തുടർന്ന് ശൈശവ വിവാഹ നിരോധന ഓഫീസർ പൊന്നാനി മുൻസിഫ് കോടതിയിൽ റിപ്പോർട്ട് നൽകി.തുടർന്ന് പോലീസ് എത്തി വിവാഹം നിർത്തിവെപ്പിച്ചു. പൊന്നാനി മുൻസിഫ് കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു പോലീസ് നടപടി

Back To Top
error: Content is protected !!