സാന്ത്വനം സീരിയൽ നടി അപ്സര വിവാഹിതയായി

സാന്ത്വനം സീരിയൽ നടി അപ്സര വിവാഹിതയായി

മലയാളി സീരില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അപ്‌സര. താരം ഇന്ന് വിവാഹിതയായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി താരത്തിന്‌റെ കല്യാണ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ ശ്രദ്ധേയമായ വേഷത്തിലാണ് അപ്സര അഭിനയിക്കുന്നത്. പൗര്‍ണമി തിങ്കള്‍ സീരിയലിനു ശേഷമാണ് ജയന്തി എന്ന കഥാപാത്രമായി അപ്‌സര സാന്ത്വനത്തിലേക്ക് എത്തിയത്. സ്വല്‍പം നെഗറ്റീവ് ആയുള്ള റോളാണ് അപ്‌സര അവതരിപ്പിക്കുന്നത് എങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി ഇവര്‍ മാറി കഴിഞ്ഞു. അപ്‌സര പുതുജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസ് ആണ് വരന്‍. ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് പങ്കെടുത്തത്. വളരെ ലളിതമായ ആഘോഷത്തോടെ കൂടിയായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അപ്സര അഭിനയിക്കുന്ന പല പരിപാടികളുടെയും സംവിധായകന്‍ ആല്‍ബി ആണ്. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തുന്നതും.

Back To Top
error: Content is protected !!