ഗള്‍ഫില്‍ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു; അമ്മയ്ക്ക് കൂട്ടായി കുഞ്ഞു മാലാഖ

ഗള്‍ഫില്‍ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു; അമ്മയ്ക്ക് കൂട്ടായി കുഞ്ഞു മാലാഖ

കോഴിക്കോട്: ഇന്നലെ ഗള്‍ഫില്‍ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു. കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയില്‍ രാവിലെ 11- 40നാണു ശസ്ത്രക്രിയയിലൂടെ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നിതിന്‍ മരിച്ച കാര്യം ആതിരയെ അറിയിച്ചിട്ടില്ല.
കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.

Back To Top
error: Content is protected !!