മൂന്ന് പേര്‍ക്ക് പുതുജീവനേകി സംഗീത ടീച്ചര്‍ യാത്രയായി

മൂന്ന് പേര്‍ക്ക് പുതുജീവനേകി സംഗീത ടീച്ചര്‍ യാത്രയായി

കോഴിക്കോട്: തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക സംഗീത കെ. പി. മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവനേകി. കഴിഞ്ഞ ദിവസം രാത്രി ശക്തമായ തലവേദന ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച സംഗീത ടീച്ചറെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് അടുത്ത ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിച്ചത്. ഇതിനോടകം തന്നെ ആരോഗ്യാവസ്ഥ സങ്കീര്‍ണ്ണമായി മാറുകയും ബുധനാഴ്ച വൈകീട്ടോടെ ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിക്കുകയുമായിരുന്നു. സാമൂഹികമായ ഇടപെടലുകളില്‍…

Read More
ഇന്ത്യയില്‍ ആദ്യമായി പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്ററുമായി ആസ്റ്റര്‍ വയനാട്

ഇന്ത്യയില്‍ ആദ്യമായി പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്ററുമായി ആസ്റ്റര്‍ വയനാട്

കല്‍പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയില്‍ ആദ്യമായി ആസ്റ്റര്‍ വയനാട് പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററില്‍ ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും യോഗയും ഉല്ലാസ യാത്രകളും നാടന്‍ കലകളും  സംയോജിപ്പിച്ചുള്ള ചികിത്സാ പാക്കേജാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം ഡിസംബര്‍ 7-ന് വൈകീട്ട് 4-ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍…

Read More
പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: കോവിഡ് ബാധിതരായി അസുഖത്തെ അതിജീവിച്ചവര്‍ക്ക് തുടര്‍ പരിചരണ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ പ്രത്യേക ചികിത്സാ വിഭാഗമായ പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് 19 ബാധിതരായ ശേഷം അസുഖത്തെ അതിജീവിക്കുന്ന പത്ത് മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ക്ക് ഗുരുതരമായ തുടര്‍ അസുഖങ്ങള്‍ ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ വിലയിരുത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ജനറല്‍ മെഡിസിന്‍, ഹൃദ്രോഗം, ന്യൂറോളജി, മാനസിക സമ്മര്‍ദ്ദം തുടങ്ങി നിരവധിയായ വിഷയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് കോവിഡ് മുക്തരായവരില്‍…

Read More
ഗള്‍ഫില്‍ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു; അമ്മയ്ക്ക് കൂട്ടായി കുഞ്ഞു മാലാഖ

ഗള്‍ഫില്‍ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു; അമ്മയ്ക്ക് കൂട്ടായി കുഞ്ഞു മാലാഖ

കോഴിക്കോട്: ഇന്നലെ ഗള്‍ഫില്‍ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു. കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയില്‍ രാവിലെ 11- 40നാണു ശസ്ത്രക്രിയയിലൂടെ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നിതിന്‍ മരിച്ച കാര്യം ആതിരയെ അറിയിച്ചിട്ടില്ല. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള…

Read More
Back To Top
error: Content is protected !!