കുഞ്ഞെൽദോ ഓൺലൈൻ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ

കുഞ്ഞെൽദോ ഓൺലൈൻ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ

മലയാളികളുടെ പ്രിയപ്പെട്ട താരം ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞെൽദോ. ചിത്രത്തിൽ നായകനാകുന്നത് യുവതാരം ആസിഫ് അലിയാണ്. മലയാളത്തിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിറ്റിൽ ബിഗ് ഫിലിംസ്. കുഞ്ഞിരാമായണം, എബി, കൽക്കി തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഈ നിർമാണ കമ്പനിയുടെ പുതിയ ചിത്രമായ കുഞ്ഞെൽദോ ഓൺലൈനായി റിലീസ് ചെയ്യില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ്. “കുഞ്ഞെൽദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്ത് നിൽപ്പിന്റെ കഥയാണ് എല്ലാം നഷ്ടപെട്ടവൻ ജീവിതം തിരിച്ച് പിടിച്ച കഥ തിയറ്ററുകളിൽ നിറഞ്ഞ കയ്യടികൾക്കിടയിൽ കാണുമ്പോൾ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.. കുഞ്ഞെൽദൊ OTT റിലീസ് ഇല്ല തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും….!!’ എന്നാണ് നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Back To Top
error: Content is protected !!