ഉദ്ഘാടനത്തിനൊരുങ്ങി കൂളിമാട് വയോജന പാർക്ക്‌

ഉദ്ഘാടനത്തിനൊരുങ്ങി കൂളിമാട് വയോജന പാർക്ക്‌

കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടിൽ ഒരുക്കിയ വയോജന പാർക്കിന്റെ ഉദ്ഘാടനം നാളെ

അഡ്വ. പി ടി എ റഹീം എം എൽ എ യുടെ വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച വയോജന പാർക്കിന്റെ ഒന്നാംഘട്ട പ്രവർത്തിയുടെ ഉദ്ഘാടനമാണ് നാളെ വൈകുന്നേരം 5 മണിക്ക് നടക്കുന്നത്.

PTA റഹിം MLA ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്
ഓളിക്കൽ ഗഫൂർ,വാർഡ് മെമ്പർ കെ റഫീക് കൂടാതെ രാഷ്ട്രീയ സാമൂഹിക
മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. വയോജനങ്ങളുടെ ഒഴിവു സമയങ്ങളും സായാഹ്നങ്ങളും ചെലവഴിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ പാർക്കിലൊരുക്കും.

Back To Top
error: Content is protected !!