ഭദ്രൻ ഭദ്രദീപം തെളിയിച്ചു  ‘ആഹാ’ പാലായിൽ ചിത്രീകരണം തുടങ്ങി

ഭദ്രൻ ഭദ്രദീപം തെളിയിച്ചു ‘ആഹാ’ പാലായിൽ ചിത്രീകരണം തുടങ്ങി

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം പൂജയോടെ  ഒക്ടോബർ  രണ്ടിന്  പാലായിൽ ആരംഭിച്ചു . പാലാ സൺ സ്റ്റാർ  കൺവെൻഷൻ സെന്ററിൽ  സിനിമാ , സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ  പ്രമുഖർ സന്നിഹിതരായിരുന്ന സദസിന്റെ സാന്നിധ്യത്തിൽ  നടന്ന ഉദ്‌ഘാടന ചടങ്ങിൽ സംവിധായകൻ ഭദ്രൻ നിലവിളക്കു കൊളുത്തി സ്വിച്ചോൺ കർമ്മം നിർവഹിച്ചു . വടംവലി അസോസിയേഷൻ  സംസ്ഥാന പ്രസിഡണ്ട് , മുൻ എം എൽ ഏ ജോസഫ് വാഴക്കൻ ആദ്യ ഷോട്ടിന്റെ ക്ലാപ്പടിച്ചു.ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളായ നായിക ശാന്തി ബാലചന്ദ്രൻ ,മേഘ തോമസ്  അമിത് ചക്കാലക്കൽ , അശ്വിൻ കുമാർ, എന്നിവർ സന്നിഹിതരായിരുന്നു.കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ്  അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സന്ദീപ് സേനൻ , നിർമ്മാതാക്കളായ  നെൽസൻ  ഐപ്പ് ,സന്തോഷ്‌ ദാമോദരൻ, അനീഷ് തോമസ്  ഷോൺ ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .

https://youtu.be/v8s7OmQLCNA

വടംവലിയെ ആസ്‌പദ മാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ‘ആഹാ’യിൽ മനോജ് കെ ജയനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തിൽ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത് . തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.  ജുബിത് നംറാടത്തും, ടിറ്റോ പി തങ്കച്ചനും, സയനോരയും ചേർന്നു രചിച്ച ഗാനങ്ങൾ ഗായിക കൂടിയായ  സയനോര ഫിലിപ്പ് തന്നെയാണ് സംഗീതം നൽകി ചിട്ടപ്പെടുത്തുന്നു.പശ്ചാത്തല സംഗീതം ഷിയാദ് കബീർ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ ,കലാസംവിധാനം ഷംജിത്‌ രവി.സ്റ്റിൽസ്  ജിയോ ജോമി കോസ്റ്റ്യു  ഡിസൈൻ  ശരണ്യാ ജീബു ,മേക്കപ്പ് റോണക്സ് സേവ്യർ,പ്രൊഡക്ഷൻ കൺട്രോളർ ജീബു ഗോപാൽ,  എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്‌ദരിൽ പ്രധാനികൾ.ശ്യാമേശ് ആണ്  ‘ആഹാ’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Back To Top
error: Content is protected !!