വെബ്‌സൈറ്റ് ട്രാഫിക് വളര്‍ച്ചാനിരക്കില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഒന്നാമത്

വെബ്‌സൈറ്റ് ട്രാഫിക് വളര്‍ച്ചാനിരക്കില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഒന്നാമത്

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവുമധികം വെബ്‌സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ ശരാശരി 189 ശതമാനം വളര്‍ച്ച നേടിയ കല്യാണ്‍ ജൂവലേഴ്‌സ് ഡിജിറ്റല്‍ സാന്നിദ്ധ്യം ശക്തമാക്കി. 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ശരാശരി 702,791 വെബ്‌സൈറ്റ് വോളിയമാണ് കല്യാണ്‍ വെബ്‌സൈറ്റ് നേടിയത്.

 

Back To Top
error: Content is protected !!