Kerala Budget 2025: വയനാട് പുരധിവാസത്തിന് 750 കോടി; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

Kerala Budget 2025: വയനാട് പുരധിവാസത്തിന് 750 കോടി; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് . ഉരുൾ ദുരന്തത്തിൽ തകർന്ന വയനാടിനുള്ള സഹായം, വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള പദ്ധതികൾ, ക്ഷേമ പെൻഷനുകളിലെ വർധന എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ നിലനിർത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും സർക്കാർ ജീവനക്കാരുടെ 600 കോടി പെൻഷൻ ഉടന്‍ നല്‍കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

സർവിസ് പെൻഷൻ കുടിശ്ശിക ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യും. ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം നൽകും. ഡി.എ കുടിശ്ശികയുടെ ലോക്ക്-ഇൻ കാലാവധി ഒഴിവാക്കും. ഡി.എ കുടിശ്ശിക ഉടൻ തന്നെ നൽകും. ഇത് പി.എഫിൽ ലയിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിന് ആവശ്യങ്ങൾ നിരവധിയുണ്ടെങ്കിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് ധനമന്ത്രിക്ക് മുമ്പിലുള്ള വെല്ലുവിളി.

2025 സംസ്ഥാന ബജറ്റ് വേളയിലെ പ്രഖ്യാപനങ്ങൾ

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി

മാതൃക വിനോദ സഞ്ചാര കേന്ദ്രത്തിന് അഞ്ച് കോടി

വനയാത്ര പദ്ധതിക്ക് മൂന്ന് കോടി

കോഴിക്കോട് ബയോളജിക്കൽ പാർക്കിന് അഞ്ച് കോടി

ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കും

കണ്ണൂർ വിമാനത്താവളത്തിനായി 75 കോടി

കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാൻ 107 കോടി

കേരള ഫൈബർ ഒപ്ടിക് നെറ്റ്‍വർക്കിന് 100 കോടി

കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിക്ക് 200 കോടി

കയർ മേഖലക്കായി 100 കോടി

വൈദ്യുതി ഉൽപാദനം കൂട്ടുന്നതിന് 100 കോടിയുടെ പദ്ധതി

റബ്കോ നവീകരണത്തിന് 10 കോടി

വ്യവസായ മേഖലക്കായി 1831 കോടി

കുടുംബശ്രീക്ക് 270 കോടി

കുട്ടനാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി

2000 വൈ-ഫൈ ഹോട്ട്സ്​പോട്ടുകൾ സ്ഥാപിക്കാൻ 25 കോടി

ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 609 കോടി

വയനാട് പാക്കേജിന് 10 കോടി അധികമായി നൽകും

 

updating……

 

Leave a Reply..

Back To Top
error: Content is protected !!