കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിന്

കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിന്

ഷാം നായകനായി അഭിനയിച്ച ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു. മലയാളിയായ കെ .വി .ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ  നിർമ്മിച്ച ചിത്രത്തിന്റെ രചയിതാവും സംവിധായകനും     നവാഗതനായ സാരഥിയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ ലിംഗുസാമി പുറത്തിറക്കിയ കാവ്യന്റെ ട്രെയിലറിന്  നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.ഹോളിവുഡ് ശൈലിയിലുള്ള ആക്ഷൻ ത്രില്ലറായ ചിത്രത്തിലെ നായിക  ആത്മീയയാണ് . ശ്രീദേവി കുമാറാണ് മറ്റൊരു നായിക .ഈ ചിത്രത്തിലൂടെ ജോസഫിന് ശേഷം ആത്മീയ തമിഴിലേക്കും തിരിച്ചെത്തുകയാണ്.

ലോകത്തു ഏറ്റവും അധികം തോക്കു കൈവശം വെച്ചിട്ടുള്ളവരുടെ പട്ടികയിൽ ആദ്യ സ്ഥാനം അമേരിക്കക്കാണ് .അവിടെ നടക്കുന്ന വെടിവെപ്പുകളിൽ അധികവും ഇരയാവുന്നവർ ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .ഇതിനെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ്  കാവ്യൻ. വലിയ മുതൽ മുടക്കിൽ തമിഴ് -തെലുങ്കു ഭാഷകളിലായി പൂർണമായും അമേരിക്കയിലെ ലാസ് വേഗാസിൽ വെച്ച് ഹോളിവുഡ് നിലവാരത്തിലാണത്രെ ചിത്രീകരിച്ചിരിക്കുന്നത് . ഹോളിവുഡ് താരങ്ങളായ ജസ്റ്റിൻ വികാഷ് , ലൂക്കസ് ,ജെനിഫർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഹോളിവൂഡിലെയും കോളിവുഡിലെയും വിദഗ്ദ്ധരാണ്‌ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത് .എൻ .എസ് .രാജേഷ് കുമാർ ഛായാഗ്രഹണവും ശ്യാം മോഹൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ‘സ്റ്റണ്ട്’ ശിവയാണ്  സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് .

Back To Top
error: Content is protected !!