
മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം, പുതിയ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ചർച്ച
ഇന്ത്യൻ സിനിമാ ലോകം വിസ്മയത്തോടെ നോക്കുന്ന താരമാണ് മോഹൻലാൽ. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. സാധരാണക്കാരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും മോഹൻലാലിന് നിരവധി ആരാധകരുണ്ട്. താരങ്ങൾ ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. സിനിമയോടും അഭിനയത്തോടുമുള്ള നടന്റെ തീവ്രമായ ഭ്രമമാണ് മോഹൻലാലിന് ഇന്നു കാണുന്ന സൂപ്പർ താരപദവി നേടി കൊടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന്റെ പുതിയ ചിത്രമാണ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചാണ് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. യോഗ ചെയ്യുന്നതിന്റെ ചിത്രമാണ്…