
പുറത്തെ ശത്രുവിനെക്കാൾ അപകടകാരി അകത്തെ ശത്രു; എം.എം അക്ബറും സക്കീർ നായിക്കും വഹാബി തീവ്രവാദികളെന്ന് റഹ്‌മത്തുള്ള ഖാസിമി
വഹാബികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇ.കെ.സുന്നി വിഭാഗം നേതാവും മതപ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി. പുറത്തെ ശത്രുവിനെക്കാൾ അപകടകാരി അകത്തെ ശത്രുവാണെന്ന് റഹ്മത്തുള്ള ഖാസിമി പറയുന്നു. കേരളത്തിൽ എംഎം അക്ബറും, ഇന്ത്യയിൽ സാക്കിർ നായിക്കുമാണ് വർഗീയത വളർത്തിയത്. ഇവർ വഹാബികളാണെന്നും ഖാസിമി പറയുന്നു. ‘ഇസ്ലാമിന്റെ മുഖം ഏറ്റവും വികൃതമാക്കിയവരാണ് തീവ്രവാദികൾ. ലോകത്തുള്ള എല്ലാ തീവ്രവാദ സംഘടനകളും വഹാബികളുടേതാണ്. ഇന്ത്യയിൽ അൽ-ഖ്വയ്ദയും, ജെയ്ഷ്-ഇ-മുഹമ്മദും എല്ലാം സ്ഥാപിച്ചത് വഹാബികളാണ്. അവരാണ് 90കളിൽ ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടു പോയത്. ജയ്ഷ് ഇ മുഹമ്മദാണ്…