
സിറിയൻ സംഘർഷം: പാത്രിയാർക്കീസ് ബാവ കേരള സന്ദർശനം വെട്ടിച്ചുരുക്കി
കോലഞ്ചേരി: സിറിയയിലെ സംഘർഷത്തെതുടർന്ന് ആഗോള സുറിയാനി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കേരള സന്ദർശനം വെട്ടിച്ചുരുക്കി. സിറിയയിൽ വിമതർ അധികാരം പിടിക്കുകയും പ്രസിഡൻറ് ബശർ അൽ അസ്സദ് നാടുവിടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ചൊവ്വാഴ്ച രാവിലെ അദ്ദേഹം മടങ്ങും. നേരത്തേ ഈ മാസം 17ന് മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണ് സിറിയയിൽ ആഭ്യന്തരകലഹം രൂക്ഷമായത്. സിറിയൻ തലസ്ഥാനമായ ഡസ്കസിലാണ് സുറിയാനി ഓർത്തഡോക്സ് സഭ ആസ്ഥാനവും പാത്രിയാർക്കീസ് ബാവയുടെ അരമനയും സ്ഥിതി ചെയ്യുന്നത്. യാക്കോബായ…