
എസ്.എസ്.എല്‍.സിക്ക് റെക്കോര്‍ഡ് വിജയം; 99.47 വിജയശതമാനം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു. മൂന്നുമണിമുതല്‍ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിലൂടെ അറിയാം. 4,21,887പേര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 4,19651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 99.47 ശതമാനം വിജയശതമാനം. മുന്‍ വര്‍ഷം ഇത് 98.82 ശതമാനമായിരുന്നു. 0.65ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 1,21,318 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി….