
ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല; തരൂരിനെതിരെ കെ സുധാകരൻ
ഇരുന്നിടം കുഴിക്കാൻ ശശിതരൂരിനെ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കെ-റെയിലിൽ പാർട്ടിനയത്തിന് വിരുദ്ധമായ നിലപാട് തരൂർ സ്വീകരിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. തരൂർ കേരളത്തിൽ നിന്നുള്ള ഒരു എം.പി മാത്രമാണെന്നും അദ്ദേഹത്തെ നേരിട്ട് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു. ശശി തരൂർ കോൺഗ്രസ് എന്ന വൃത്തത്തിന് ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതൽ ലോകം കണ്ട ആളാണ്. അദ്ദേഹത്തിന് സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാം. അഭിപ്രായ വ്യത്യാസങ്ങൾ ആകാം. എന്നാൽ പാർട്ടി നയങ്ങൾക്ക് ഒപ്പം നിൽക്കാൻ തരൂരിന് സാധിക്കണമെന്നും അദ്ദേഹം…