പാതിവില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരേ മൂന്ന് കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ നിലവില്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്. ഇതോടെ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരേ കേസെടുത്തതില്‍ ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ പോലീസിനെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭരണഘടനാപദവിയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കെതിരേ കേസെടുത്തത് മനസിരുത്തി…