
കോവിഡ് വ്യാപനം കുറയുന്നു; കേരളം പൂർവ്വ സ്ഥിതിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ കാര്യങ്ങൾ അതിവേഗം പൂർവ്വസ്ഥിതിയിലെത്തുകയാണ്. നിയന്ത്രണങ്ങളിൽ പലതും ഒഴിവാക്കിയതോടെ കേരളം പൂർണ തോതിൽ തുറക്കപ്പെടുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ നിലനിന്നിരുന്ന വാരാന്ത്യ നിയന്ത്രണം കൂടി ഒഴിവാക്കിയതോടെ ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളുമടക്കം വീണ്ടും സജീവമാകും. കോവിഡ് മൂന്നാം തരംഗത്തിൽ നിയന്ത്രണമില്ലാത്ത ആദ്യ ഞായറാഴ്ചയാണ് ഇന്ന്. കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകനയോഗമാണ് വാരാന്ത്യ നിയന്ത്രണം ഒഴിവാക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച്ച അംഗൻവാടികൾ മുതൽ സ്കൂളുകൾ വരെ തുറക്കുന്നതും ഉത്സവങ്ങൾക്ക് കൂടുതൽ പേരെ അനുവദിച്ചതും കേസുകൾ പെട്ടെന്ന്…