എൽ.ഡി.എഫ്. പ്രചാരണ കാൽനടജാഥ നടത്തി

എൽ.ഡി.എഫ്. പ്രചാരണ കാൽനടജാഥ നടത്തി

ബാലുശ്ശേരി : കിഫ്ബിയെ തകർക്കരുത്, കോഴിക്കോട്- ബാലുശ്ശേരി റോഡിന്റെ വികസനം തടയരുത് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൽ.ഡി.എഫ്. എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പ്രചാരണകാൽനടജാഥ നടത്തി. ബാലുശ്ശേരി പാതയുടെ വികസനം അട്ടിമറിക്കാനുള്ള വികസനവിരോധികളുടെ ശ്രമത്തിൽ പ്രതിഷേധിച്ചാണ് ബാലുശ്ശേരിമുക്കുമുതൽ കക്കോടി ബസാർവരെ കാൽനടജാഥ. ബാലുശ്ശേരിമുക്കിൽ പുരുഷൻ കടലുണ്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.ഐ. പ്രസിഡന്റ് കെ.കെ. പ്രദീപ് കുമാർ അധ്യക്ഷനായി.

Read More
Back To Top
error: Content is protected !!