മലപ്പുറത്തുകാരുടെ മാനവികതക്ക്​ അഭിവാദ്യമര്‍പ്പിച്ച്‌​ എയര്‍ ഇന്ത്യ

മലപ്പുറത്തുകാരുടെ മാനവികതക്ക്​ അഭിവാദ്യമര്‍പ്പിച്ച്‌​ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്​ സജ്ജരായ മലപ്പുറത്തുകാര്‍ക്ക്​ അഭിവാദ്യവുമായി എയര്‍ ഇന്ത്യ​. ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ അഭിവാദ്യമര്‍പ്പിച്ചത്​.ഇത്​ കേവലം ധൈര്യത്തിന്റെ മാത്രം കാര്യമല്ല, മാനവികതയുടെ സ്​പര്‍ശനമാണ്​. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച മലപ്പുറത്തുകാര്‍ക്ക്​ ഞങ്ങള്‍ അഭിവാദ്യമാര്‍പ്പിക്കുന്നു -എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ഫേസ്​ബുക്​ പേജില്‍ കുറിച്ചു.

Read More
കരിപ്പൂര്‍ വിമാനാപകടം; അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ്

കരിപ്പൂര്‍ വിമാനാപകടം; അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: കരിപ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വിമാനാപകടത്തില്‍ അനുശോചനം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അദ്ദേഹം അനുശോചന സന്ദേശം അയച്ചു. ‘കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. അപകടത്തിന് ഇരയായവരുടെ കുടുംബംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ഘട്ടത്തില്‍ എന്റെ പിന്തുണ അറിയിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രത്യാശിക്കുന്നു’. പുടിന്‍ സന്ദേശത്തിലൂടെ അറിയിച്ചു.

Read More
Back To Top
error: Content is protected !!