
ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധിയെ സ്വാഗതം ചെയ്ത് ഓൾ ഇന്ത്യ മുസ്ലീം വിമെൻ പേഴ്‌സണൽ ലോ ബോർഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് അഖിലേന്ത്യ വ്യക്തിനിയമ ബോർഡിന്റെ സ്ത്രീ സംഘടനയായ ആൾ ഇന്ത്യ മുസ്ലീം വിമെൻ പേഴ്‌സണൽ ലോ ബോർഡ്. സ്‌കൂളുകൾ അനുശാസിക്കുന്ന വസ്ത്രമാണ് നിർബന്ധമായും വിദ്യാർത്ഥികൾ പിന്തുടരേണ്ടതെന്ന് ബോർഡ് അദ്ധ്യക്ഷ ഷിസ്ത അമ്പാർ പറഞ്ഞു. എല്ലാറ്റിനും മുകളിലാണ് നമ്മുടെ ഭരണഘടനയും നീതിപീഠവുമെന്നും അവർ പ്രതികരിച്ചു. രാജ്യത്ത് നീതിന്യായ വ്യവസ്ഥയും ഭരണഘടനയുമാണ് ഏറ്റവും വലുത്. സ്‌കൂളുകൾക്ക് അവരുടേത് ആയ വസ്ത്രധാരണ രീതിയുണ്ടെങ്കിൽ അതാണ് വിദ്യാർത്ഥികൾ…