
പി.പി.ഇ കിറ്റ് വാങ്ങൽ ക്രമക്കേട്: സർക്കാർ വാദങ്ങളുടെ വായടപ്പിച്ച് രേഖകൾ പുറത്ത്
തിരുവനന്തപുരം: കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് വാങ്ങൽ ക്രമക്കേടിൽ സർക്കാർ വാദങ്ങളുടെ വായടപ്പിച്ച് രേഖകൾ പുറത്ത്. കിറ്റ് കിട്ടാനില്ലാതിരുന്നതു കൊണ്ടാണ് കൂടിയ വിലക്ക് വാങ്ങേണ്ടിവന്നതെന്ന മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദത്തെ ഖണ്ഡിക്കുംവിധം ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ നിയമസഭ മറുപടിയാണ് ഇതിലൊന്നെന്നു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു സർക്കാർ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്‍റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സർക്കാറിന് നൽകിയ കത്തും…