
‘സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹൻദാസ് സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി’; ടോക്സിക് ടീസറിന് പിന്നാലെ ഒളിയമ്പുമായി നിതിൻ രഞ്ജിപണിക്കർ
കെജിഎഫ് താരം യഷിനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടോക്സിക്കിൻ്റെ ടീസർ (Toxic Teaser) പുറത്ത് വന്നതിനെ പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെതിരെ (Geethu Mohandas) വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജിപണിക്കർ (Nithin Renjipanicker). മമ്മൂട്ടി അഭിനയിച്ച തൻ്റെ ആദ്യ ചിത്രമായ കസബയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സംവിധായിക ഇപ്പോൾ തൻ്റെ കന്നഡ ചിത്രത്തിൽ അതേ സ്ത്രീവിരുദ്ധതയാണെന്ന് നിതിൻ രഞ്ജിപണിക്കർ. സംസ്ഥാനം കടന്നപ്പോൾ ഗീതു മോഹൻദാസ് അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം മാറ്റിയെന്നാണ് സംവിധായകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…