
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചു
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81. ഡീസല്‍ വില 87.38 രൂപയായി. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 65 ഡോളറിലേക്ക് അടുക്കുകയാണ്. ഇന്ധനവില ഉയരുന്നത് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരാനും കാരണമാകുന്നു. വരും ദിവസങ്ങളിലും ഇന്ധനവില കുതിച്ചുയരാനാണ് സാധ്യത.ഇന്ത്യയിലെ ചില്ലറ…