
‘ആത്മഹത്യ’യിലുറച്ച് സിബിഐ; വാളയാറിലെ രണ്ട് പെൺകുട്ടികളും ജീവനൊടുക്കിയത് തന്നെയെന്ന് കുറ്റപത്രത്തിൽ
പാലക്കാട്: കൊടിയ ലൈംഗീക പീഡനങ്ങൾക്കു പിന്നാലെ മരിച്ച നിലയിൽ കാണപ്പെട്ട ഒൻപതും പതിമൂന്നും പ്രായമായ പെൺകുട്ടികൾ സ്വയം ജീവിതം അവസാനിപ്പിച്ചതാകാം. കുട്ടികളുടെ സ്വന്തം അമ്മയെ കൂടി പേതിചേർത്ത് നൽകിയ കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം പറയുന്നത്. കുട്ടികൾ ആത്മഹത്യ ചെയ്തതാകാം എന്ന സിബിഐയുടെ നിഗമനം നേരത്തെ കോടതി തള്ളിക്കളഞ്ഞിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖരായ ഫൊറൻസിക് സർജന്മാരുടെ അഭിപ്രായം കൂടി ശേഖരിച്ച ശേഷമാണ് അന്വേഷണസംഘം ഈ നിഗമനം വീണ്ടും ഉറപ്പിക്കുന്നത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയാൽ ഉണ്ടാകാവുന്ന പരുക്കുകൾ തന്നെയാണ്…